അനുബന്ധ വാര്‍ത്തകള്‍
- സൂം ആപ്പ് വഴിയുള്ള ബൈബിൾ ക്ലാസിനിടെ പോൺ വിഡിയോ പ്രദർശിപ്പിച്ച് ഹാക്കർ
- ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ് 6 പതിപ്പിനെ പുറത്തിറക്കി ഡാറ്റ്സൻ
- ആപ്പ് സജ്ജം, സംസ്ഥാനത്ത് മദ്യവിൽപ്പന ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആരംഭിച്ചേക്കും
- മെയ് അവസാനത്തോടെ മഹാരാഷ്ട്രയിൽ 30,000ലധികം രോഗ ബാധിതർ ഉണ്ടാകും എന്ന് കണക്കുകൾ, വാംഖഡേ സ്റ്റേഡിയം ക്വാറന്റൈന് കേന്ദ്രമാക്കിയേക്കും
- 24 മണിക്കൂറിനിടെ 103 മരണം, 3,970 പുതിയ കേസുകൾ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85,940
ധോണിയുടെ വിക്കറ്റെടുത്തതിന് ശേഷം പിന്നീട് ചെന്നൈക്കെതിരെ കളിപ്പിച്ചില്ല, വെളിപ്പെടുത്തലുമായി ശ്രീശാന്ത്
ഐപിഎല്ലില്‍ ധോണിയുടെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ടീം മാനേജ്മെന്റ് തന്നെ ചെന്നൈയ്ക്കെതിരെയുള്ള മത്സരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി എന്ന് വെളീപ്പെടുത്തി. ശ്രീശാന്ത്. എന്നാൽ ധോണിയോടൊ ചെന്നൈ സൂപ്പർ കിങ്സിനോടോ തനിക്ക് യാതൊരു വെറുപ്പുമില്ലെന്നും താരം പറയുന്നു. ഹലോ ലൈവിലാണ് ശ്രീശാന്തിന്റെ വിവാദ വെളിപ്പെടുത്തൽ.
'ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കളിക്കാനും, അവര്‍ക്കെതിരെ ജയം നേടാനും ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. പക്ഷേ അവര്‍ക്കെതിരായ മത്സരങ്ങളില്‍ കളത്തിന് പുറത്തായിരുന്നു എനിക്ക് സ്ഥാനം. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചിരുന്നത് എന്നെനിക്ക് അറിയില്ല. ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ ഞാന്‍ ധോണിക്കെതിരെ പന്തെറിയുകയും, അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. ആ മത്സരത്തിന് ശേഷം ചെന്നൈയ്ക്കെതിരെ കളിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.
ടീം മാനേജ്മെന്റ് ഇതിന്റെ ശരിയായ കാരണവും എന്നോട് പറഞ്ഞിട്ടില്ല. ഞാന്‍ ധോണിയേയോ, ചെന്നൈസൂപ്പര്‍ കിങ്സിയോ വെറുക്കുന്നില്ല. ആ നിറത്തിനെതിരെയാണ് ഞാന്‍. കാരണം ചെന്നൈയുടെ ജേഴ്സി, ഓസ്ട്രേലിയന്‍ ടീമിന്റെ ജേഴ്സിയെ ഓര്‍മ്മിപ്പിക്കുന്നു. ശ്രീശാന്ത് പറഞ്ഞു. ഇന്ത്യയ്ക്കായി വീീണ്ടും കളിയ്ക്കാൻ സാധിയ്ക്കുമെന്ന് നേരത്തെ ശ്രീശാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.